സംസാരത്തിനുമപ്പുറം കമ്മ്യൂണിക്കേഷന്‍ സാധ്യമാക്കുന്ന Gestalk

സംസാരശേഷിയില്ലാത്ത സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം കമ്മ്യൂണിക്കേഷന്‍ തന്നെയാണ്. തങ്ങള്‍ക്ക് പറയാനുള്ളത് മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ അവര്‍ക്ക് ഏറെ കഷ്ടപ്പെടേണ്ടി വരുന്നു. അവരുടെ സൈന്‍ ലാംഗ്വേജ് മനസിലാക്കാന്‍ കഴിയാത്തവരുടെ മുന്നില്‍ പ്രത്യേകിച്ചും. ഈ സോഷ്യല്‍ പ്രോബ്‌ളത്തിന് സൊല്യൂഷന്‍ ഒരുക്കുകയാണ് പാലക്കാട് ഗവണ്‍മെന്റ് പോളിടെക്നിക് കോളേജിലെ വിദ്യാര്‍ഥിയായ വിമുന്‍. Gestalk എന്ന പ്രൊഡക്ടിലൂടെയാണ് ജെസ്റ്റേഴ്‌സിനെ ലാംഗ്വേജിലേക്ക് കണ്‍വെര്‍ട്ട് ചെയ്യുന്നത്.

സൈന്‍ ലാംഗ്വേജിനെ ട്രാന്‍സ്ലേറ്റ് ചെയ്യുന്നു

സൈന്‍ ലാംഗ്വേജിനെ ഏത് റീജ്യണല്‍ ലാംഗ്വേജിലേക്കും ട്രാന്‍സ്ലേറ്റ് ചെയ്യാന്‍ കഴിയുമെന്നതാണ് Gestalkന്റെ പ്രത്യേകത. ഇതുവഴി സംസാരശേഷിയില്ലാത്തവര്‍ക്ക് കമ്മ്യൂണിക്കേഷന്‍ എളുപ്പമാകുന്നു. ഹാന്‍ഡ്മൂവ്മെന്റ് ഡിറ്റക്ട് ചെയ്യാന്‍ ഈ പ്രൊഡക്ടിന് സാധിക്കും. ഹാന്‍ഡ്മൂവ്മെന്റ്സ് എത്രത്തോളമുണ്ടെന്ന് ലാപ്ടോപ്പിലോ അല്ലെങ്കില്‍ മറ്റ് മോണിറ്ററിംഗ് സംവിധാനത്തില്‍ നിന്നോ മനസിലാക്കാന്‍ കഴിയും. ഫിസിയോതെറാപ്പിക്ക് വിധേയമാവുന്നവര്‍ക്കും പാരലൈസ്ഡായവര്‍ക്കും വേണ്ടിയാണ് ഈ പ്രൊഡക്ട് ഡെവലപ് ചെയ്തിരിക്കുന്നത്.

അംഗീകാരങ്ങള്‍

കൊല്‍ക്കത്തയില്‍ നടന്ന നാഷണല്‍ ഇന്നവേഷന്‍ ടാലന്റ് കോണ്ടസ്റ്റില്‍ Gestalkന് സ്പെഷ്യല്‍ ഡയറക്ടര്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. കേരളത്തില്‍ വിവിധ എഞ്ചിനീയറിംഗ് കോളേജുകളില്‍ നടന്ന മത്സരങ്ങളിലും ഈ പ്രൊഡക്ടിന് പ്രൈസുകള്‍ ലഭിച്ചു. പ്രൊഡക്ട് ഇപ്പോള്‍ പ്രോട്ടോടൈപ്പിംഗ് സ്റ്റേജിലാണ്. ഇന്‍വെസ്റ്ററെ കിട്ടിയാല്‍ പ്രൊഡക്ട് മാര്‍ക്കറ്റില്‍ ഇറക്കാനുള്ള ശ്രമത്തിലാണ് വിമുന്‍.

Social Share

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!