ചെമ്പരത്തി സ്‌ക്വാഷുമായി റാന്നി സെന്റ് തോമസിലെ കുട്ടികള്‍

പഴമയുടെ രുചിയും ആരോഗ്യവും വീണ്ടെടുത്ത് വിദ്യാര്‍ഥികള്‍

പഴമക്കാര്‍ക്ക് ഏറെ സുപരിചിതമെങ്കിലും പുതുതലമുറയ്ക്ക് ഒട്ടും പരിചിതമല്ലാത്ത ഒരു പ്രൊഡക്ടാണ് ചെമ്പരത്തികൊണ്ടുള്ള സ്‌ക്വാഷ്. ആരോഗ്യപ്രദവും യാതൊരുവിധ പ്രിസര്‍വേറ്റീവ്സുമില്ലാത്ത തികച്ചും പ്രകൃതിദത്തവും അതിലുപരി സ്വാദിഷ്ടവുമായ ഹിബിസ്‌കസ് സ്‌ക്വാഷാണ് റാന്നി സെന്റ് തോമസ് കോളേജിലെ ബോട്ടണി ഡിപ്പാര്‍ട്ട്മെന്റിലെ വിഷ്ണു എസ്, ഐശ്വര്യ എം, ലിനു മണിയന്‍ എന്നീ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്നത്.

ചെമ്പരത്തി ഒരു സംഭവമാണ്

ഹിബിസ്‌കസ് അഥവാ ചെമ്പരത്തിയില്‍ സ്വര്‍ണത്തിന്റെ അംശമുണ്ട്. അതുകൊണ്ട് തന്നെ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് നല്ലതാണ്. കൂടാതെ ഒര്‍മ്മശക്തി വര്‍ധിപ്പിക്കാനും, ബ്ലഡ് പ്രഷര്‍ നിയന്ത്രിക്കാനും, ഡയബറ്റിക്സ് പേഷ്യന്റ്സിനുമെല്ലാം ഉത്തമ ഔഷധമാണ് ചെമ്പരത്തി. കരളിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ചെമ്പരത്തിയ്ക്ക് സാധിക്കും. ഇത് തന്നെയാണ് പണ്ടുള്ളവര്‍ ഉണ്ടാക്കിയിരുന്നതും പിന്നീട് നിലച്ചുപോയതുമായ ചെമ്പരത്തി സ്‌ക്വാഷിനെ മാര്‍ക്കറ്റിലെത്തിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് പ്രചോദനമായത്.

ചെമ്പരത്തി സ്‌ക്വാഷ് മാര്‍ക്കറ്റിലെത്തിക്കാന്‍

പരമ്പരാഗതമായ ഒരു ആശയത്തെ എങ്ങനെ മികച്ച രീതിയില്‍ മാര്‍ക്കറ്റിലെത്തിക്കാമെന്നാണ് ഈ വിദ്യാര്‍ഥികള്‍ ആലോചിക്കുന്നത്. അതിനായുള്ള ശ്രമങ്ങളും അവര്‍ നടത്തുന്നു.

സ്‌ക്വാഷ് മാത്രമല്ല, ജെല്ലിയും ലക്ഷ്യം

അഞ്ച് ഇതളുള്ള ചുവന്ന ഹിബിസ്‌കസ് റോസ സയനസിസ് എന്ന ചെമ്പരത്തിയാണ് സ്‌ക്വാഷ് നിര്‍മ്മാണത്തിന് നിലവില്‍ ഉപയോഗിക്കുന്നത്. ഇതിന് പുറമെ സീസണനുസരിച്ച് മാത്രം ലഭിക്കുന്ന മഞ്ഞ ചെമ്പരത്തിയുടെ പുറകിലുള്ള കായ് ഉപയോഗിച്ചും സ്‌ക്വാഷുണ്ടാക്കുന്നു. ഇത് കൂടുതല്‍ ആരോഗ്യപ്രദമാണ്. ഇത് കൂടാതെ ആല്‍ഗെയില്‍ നിന്ന് ജെല്ലി നിര്‍മ്മിക്കാനും വിദ്യാര്‍ഥികള്‍ക്ക് പദ്ധതിയുണ്ട്.

Social Share

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!