കൈയില്ലാത്തവര്‍ക്ക് കൈത്താങ്ങാകാന്‍ വിദ്യാര്‍ഥികളുടെ D Wheels

കോളേജ് പ്രൊജക്ടിന് എന്തു തെരഞ്ഞെടുക്കും എന്ന ചിന്തിച്ചിരിക്കുമ്പോഴാണ് അക്കിക്കാവ് റോയല്‍ എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കല്‍ എഞ്ചിനീയിറിംഗ് വിദ്യാര്‍ഥിയായ അജീഷ് കെ.എസ്. അവിചാരിതമായി കൈയ്ക്ക് ശേഷിയില്ലാത്ത ഒരാളെ കാണുന്നത്. വീടിന് പുറത്തുപോകാനും മറ്റ് ആവശ്യങ്ങള്‍ക്കും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്ന ആ വ്യക്തിയുടെ ജീവിതത്തെ കുറിച്ച് അജീഷ് പ്രൊജക്ട് മേറ്റ്സായ Abil Joy, Joshua Johnson എന്നിവരുമായി പങ്കുവെച്ചു. ഇത് കേട്ടതില്‍ നിന്ന് ജോഷ്വായ്ക്ക് തോന്നിയ ആശയമാണ് മൂവരും ചേര്‍ന്ന് കോളേജ് പ്രൊജക്ടാക്കാന്‍ തീരുമാനിച്ചത്. കൈയില്ലാത്തവര്‍ക്കോ, കൈയ്ക്ക് സ്വാധീനമില്ലാത്തവര്‍ക്കോ ഉപയോഗിക്കാന്‍ കഴിയുന്ന വീല്‍ ചെയര്‍ ഇവര്‍ നിര്‍മ്മിച്ചു. ഡിസേബിള്‍ഡ് ആയിട്ടുള്ളവര്‍ക്ക് വേണ്ടിയുള്ള പ്രൊഡക്ടായതിനാല്‍ D Wheels എന്ന് പേരും നല്‍കി.

കാല്‍ ഉപയോഗിച്ച് പ്രവര്‍ത്തനം

കാല്‍ ഉപയോഗിച്ചാണ് D wheels പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുക.ഇടത് കാല്‍ ഉപയോഗിച്ച് വേഗത വര്‍ധിപ്പിക്കാനും കുറയ്ക്കാനും സാധിക്കും. വലതു കാല്‍ ഉപയോഗിച്ചാണ് സ്റ്റിയറിംഗിന്റെ പ്രവര്‍ത്തനം.

ലക്ഷ്യം കൊമേഴ്ഷ്യല്‍ പ്രൊഡക്ടാക്കാന്‍

ഒരു മാസത്തോളം സമയമെടുത്തു വീല്‍ചെയര്‍ നിര്‍മ്മാണത്തിന്. ചെറിയ തുകയില്‍ പ്രൊഡക്ഷന്‍ നടത്തി സാമ്പത്തികശേഷി കുറഞ്ഞവര്‍ക്ക് വേണ്ടി, കുറഞ്ഞ ചെലവില്‍ വില്‍പ്പന നടത്തുക എന്നതാണ് ഈ ടീമിന്റെ ലക്ഷ്യം. മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടുമെങ്കില്‍ ഭാവിയില്‍ കൊമേഴ്ഷ്യല്‍ പ്രൊഡക്ടായി D wheelchair പുറത്തിറക്കാനാണ് വിദ്യാര്‍ഥികളുടെ പദ്ധതി. അതിന് വേണ്ടി കൂടുതല്‍ മോഡിഫിക്കേഷന്‍ നടത്താനും ആലോചനയുണ്ട്.

പിന്തുണ നല്‍കി റോയല്‍ കോളേജും

മെക്കാനിക്കല്‍ ബ്രാഞ്ചിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഗോപീ കൃഷ്ണാണ് വിദ്യാര്‍ഥികള്‍ക്ക് വേണ്ട ഗൈഡന്‍സ് നല്‍കിയത്. റോയല്‍ കോളേജിലെ ലാബിലാണ് പ്രൊഡക്ട് ഡിസൈനിംഗും ഫാബ്രിക്കേഷനും നടന്നത്. കോളേജിന്റെ ഭാഗത്ത് നിന്ന് എല്ലാ പിന്തുണയും ലഭിച്ചെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.

Social Share

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!